Sunday, September 22, 2024
KuwaitTop Stories

വിമാനത്തിൻ്റെ ടയറിനടിയിൽ പെട്ട് മലയാളി മരിച്ചു

കുവൈത്ത് സിറ്റി: വിമാനത്തിൻ്റെ ടയറിനടിയിൽ കുടുങ്ങി മലയാളി ടെക്നീഷ്യൻ മരിച്ചു. കുവൈഥ്റ്റ് എയർവേസ് ടെക്നീഷ്യനായ തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രനാണു ദാരുണാന്ത്യം സംഭവിച്ചത്.

ഇന്നലെ വൈകുന്നേരം കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ടിലായിരുന്നു സംഭവം. ബോയിംഗ് 777 വിമാനം കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെയാണു അപകടം സംഭവിച്ചത്.

അപകടം സംഭവിക്കുംബൊൾ വിമാനത്തിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചിട്ടുണ്ട്.

ദാരുണമായ അപകടത്തിൽ ഖേദം പ്രകടിപ്പിച്ച കുവൈത്ത് എയർവേസ് അധികൃതർ മരിച്ച സഹ പ്രവർത്തകൻ്റെ കുടുംബത്തിനെ അനുശോചനം അറിയിച്ചു.

മൃതദേഹം ഇന്ന് തന്നെ കുവൈത്ത് എയർവേസിൽ സ്വദേശത്തേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്