മുതലാളിയെ വാഹനം കയറ്റി കൊലപ്പെടുത്തിയ വിദേശി അറസ്റ്റിൽ
സൗദിയിലെ അൽ ഖർജിൽ തൊഴിലുടമയെ വാഹനം കയറ്റിക്കൊന്ന വിദേശ തൊഴിലാളിയെ സൗദി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
അൽ ഖർജിലെ ഒരു ഒട്ടക വളർത്തു കേന്ദ്രത്തിൻ്റെ ഉടമയായിരുന്നു മരിച്ച എഴുപതുകാരനായ സൗദി പൗരൻ. ഇദ്ദേഹത്തെ ഒട്ടക വളർത്തു കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നടന്ന അന്വേഷണത്തിലായിരുന്നു പ്രതി അയാളുടെ കീഴിലെ തന്നെ തൊഴിലാളിയാണെന്ന് തെളിഞ്ഞത്.
വർഷങ്ങളായി ഇയാൾക്ക് കീഴിൽ ജോലി ചെയ്യുന്ന അനധികൃത താമസക്കാരനായ എത്യോപ്യൻ പൗരനായിരുന്നു കൊലപാതകം നടത്തിയത്.
പ്രതിയും തൊഴിലുടമയും തമ്മിലുള്ള വാക്ക് തർക്കമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തൊഴിലുടമയുടെ തന്നെ വാഹനം മോഷ്ടിച്ചായിരുന്നു ഇയാൾ കൊലപാതകം നടത്തിയത്. വാഹനം പല തവണ തൊഴിലുടമയുടെ ശരീരത്തിൽ കയറ്റിയിറക്കിയായിരുന്നു പ്രതി കൃത്യം നടത്തിയത്.
കൊലപാതകം നടത്തിയതിനു ശേഷം രക്ഷപ്പെട്ട് അധികം അകലെയല്ലാതെ തന്നെ ഒരിടത്ത് ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ സുരക്ഷാ വിഭാഗം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa