Monday, September 23, 2024
QatarTop Stories

ഖത്തറിൽ സൂപ്പർ മാർക്കറ്റുകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി

റമളാനിൽ ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവക്ക് മുൻകൂർ അനുമതിയില്ലാതെ 24 മണിക്കൂറും പ്രവർത്തിക്കാൻ ഖത്തർ വ്യവസായ വാണിജ്യ മന്ത്രാലയം അനുമതി നൽകി.

എല്ലാ കൺസ്യൂമർ കൊമേഴ്സ്യൽ കോംപ്ളക്സുകൾക്കും ഈ ഇളവുണ്ടായിരിക്കും. സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ഉപഭോക്താക്കളെ അറിയിക്കാൻ ബന്ധപ്പെട്ടവരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

റമളാൻ മാസത്തിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ രീതിയിൽ സാധനങ്ങൾ സെലക്ഷൻ ചെയ്യുന്നതിനു സഹായിക്കുന്നതിനു മന്ത്രാലയത്തിൻ്റെ ഈ നടപടി ഉപകാരപ്പെടും.

റമളാനിൽ വലിയ രീതിയിലുള്ള വ്യാപാരമാണ് വാണിജ്യ സ്ഥാപനങ്ങളിൽ സാധാരാണ നടക്കാറുള്ളത്.

24 മണിക്കൂറും സ്ഥാപനങ്ങൾ തുറന്നാൽ ഉപഭോക്താക്കൾക്ക് അനുയോജ്യമായ സമയത്ത് സാധനങ്ങൾ വാങ്ങുന്നതിന് ഏറെ സൗകര്യപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്