Monday, September 23, 2024
QatarTop Stories

ഖത്തറിലുള്ളവർക്ക് കിടിലൻ ഓഫറുമായി ‘ഉരീദു’

ഖത്തറിലെ തങ്ങളുടെ ഉപഭോകതാക്കൾക്ക് ആകർഷകമായ റമളാൻ ഓഫറുമായി പ്രമുഖ ഖത്തർ മൊബൈൽ കംബനിയായ ഉരീദു.

ഉരീദുവിൻ്റെ ആപ് ഉപയോഗിച്ചാണു ഉപഭോക്താക്കൾ ഈ ഓഫർ വിനിയോഗിക്കേണ്ടത്. ഉരീദുവിൻ്റെ സോഷ്യൽ മീഡിയ പേജിലെയോ, ഉരീദു ഷോപ്പുകളിലെ ഡിജിറ്റൽ സ്ക്രീനുകളിലോ ബാനറുകളിലോ, ടൗണുകളിലെ ഉരീദുവിൻ്റെ റോൾ അപുകളിലോ ഉള്ള ‘ആർട്ട് വർക്കുകൾ’ ആപ് ഉപയോഗിച്ച് സ്കാൻ ചെയ്യുകയാണു ചെയ്യേണ്ടത്.

ഇങ്ങനെ സ്കാൻ ചെയ്യുന്നവർക്ക് ഡാറ്റയും, നുജൂം ഓഫറുകളും തുടങ്ങി നിരവധി സമ്മാനങ്ങളാണു കംബനി നൽകുന്നത്.

റമളാനിലെ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണു ഓഫറുകൾ ലഭിക്കാനുള്ള ആർട്ട് വർക്കുകൾ പ്രത്യക്ഷപ്പെടുക.

എല്ലാ ആഴ്ചയും ഓഫറുകൾ മാറി മറിയുമെന്നതിനാൽ ഉപഭോക്താക്കൾ പുതിയ ആർട്ട് വർക്കുകൾ കാണുംബോഴെല്ലാം സ്കാൻ ചെയ്യുന്നതിനനുസരിച്ച് വ്യത്യസ്ത സമ്മാനങ്ങളും ലഭിച്ചേക്കാം.

ഉരീദുവിൻ്റെ ആപ് ഇല്ലാത്തവർക്ക് പ്ലേ സ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ അത് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്