തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സുരക്ഷയുമായി ബന്ധപ്പെട്ട് സൗദിയിൽ അറസ്റ്റിലായവരിൽ ഇന്ത്യക്കാരനും

സുരക്ഷയുമായി ബന്ധപ്പെട്ട് സൗദി സുരക്ഷാ വിഭാഗം കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ രാജ്യക്കാരായ 86 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരെ വിചാരണ നടപടികൾക്കായി ജയിലിലടച്ചിരിക്കുകയാണ്.

ശഅബാൻ 1 മുതൽ റമളാൻ 1 വരെയുള്ള ഒരു മാസക്കലയളവിലാണു ഇത്രയും പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരിൽ 52 പേർ സൗദി പൗരന്മാരും 11 സിറിയക്കാരും, 6 ശ്രീലങ്കക്കാരും, 4 ഫലസ്തിനികളും, 3 പാകിസ്ഥാനികളും, 3 യമനികളും, 2 ഈജിപ്ഷ്യൻ വംശജരും, 2 ജോർദ്ദാനികളും, ഒരു ഇന്ത്യക്കാരനും, ഒരു അഫ്‌ഗാനിയും, ഒരു ഇന്തോനേഷ്യക്കാരനും ഉൾപെടും.

സുരക്ഷയുമായി ബന്ധപ്പെട്ട് സൗദിയിൽ നിലവിൽ അറസ്റ്റിലുള്ളവരുടെ എണ്ണം ഇതോടെ 5262 ആയി. ഇതിൽ 4247 പേരും സൗദി പൗരന്മാരാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്