ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ കാർ അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥിനി മരിച്ചു
ഉംറ നിർവഹിച്ച് മക്കയിൽ നിന്ന് റിയാദിലേക്ക് സഞ്ചരിക്കവേ കാർ അപകടത്തിൽ പെട്ട് മലയാളി വിദ്യാർത്ഥിനി മരിച്ചു.
മലപ്പുറം മഞ്ചേരി തുറക്കൽ സ്വദേശി വലിയകത്ത് ഹൗസിൽ അബ്ദുൽ റസാഖിൻ്റെ മകൾ സനോബർ (20) ആണു കാർ മറിഞ്ഞ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന കാർ റിയാദിനടുത്ത മുസാഹ്മിയയിൽ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. സനോബറിൻ്റെ കൂടെയുണ്ടായിരുന്ന സഹോദരി തമന്നയെ (13) പരിക്കുകളോടെ നസീമിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ ഓടിച്ചിരുന്ന അബ്ദുൽ റസാഖും ഭാര്യ ജിഷയും മുൻ സീറ്റിൽ സീറ്റ് ബെൽറ്റ് ധരിച്ച നിലയിലായിരുന്നതിനാൽ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.
സൗദിയിൽ വർഷങ്ങളായി ഉണ്ടായിരുന്ന അബ്ദുൽ റസാഖിൻ്റെ കുടുംബം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുംബാണു വീണ്ടും വിസിറ്റിംഗ് വിസയിൽ സൗദിയിലെത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
