സൗദിയിൽ ഇന്ന് കണ്ടത് പകലിനെ രാത്രിയാക്കിയ പൊടിക്കാറ്റ്
പകലിനെ രാത്രിയാക്കിയ ശക്തമായ പൊടിക്കാറ്റ്. ഖസീമിലെ അർറസ് ഇന്ന് സാക്ഷിയായത് ഈ ഒരവസ്ഥക്കായിരുന്നു.

പട്ടണത്തിലും റോഡുകളിലും കാഴ്ചയെ തന്നെ പൂർണ്ണമായും മറക്കുന്ന തരത്തിലുള്ള അതി ശക്തമായ പൊടിക്കാറ്റായിരുന്നു ഇന്ന് അടിച്ച് വീശിയത്.
വീടുകളെയും പൊതു ജീവിതത്തെയും സാരമായി ബാധിച്ച പൊടിക്കാറ്റ് അതി ശക്തമായിരുന്നുവെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.
പൊടിക്കാറ്റിൻ്റെ ശക്തി വെളിപ്പെടുത്തുന്ന വീഡിയോകളും ചിത്രങ്ങളും പലരും സോഷ്യൽ മീഡിയകളിൽ പങ്ക് വെച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
