തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ലോക്ക് ചെയ്ത കാറിനുള്ളിൽ ശ്വാസം കിട്ടാതെ രണ്ട് കുട്ടികൾ മരിച്ചു

മസ്ക്കറ്റ്: ഒമാനിലെ ജഅലാൻ ബനി ബു അലിയിൽ ലോക്ക് ചെയ്ത കാറിനുള്ളിൽ ശ്വാസം കിട്ടാതെ രണ്ട് കുട്ടികൾ മരിച്ചു.

അഞ്ചും മൂന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളാണു മരിച്ചത്. കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിലുണ്ടായിരുന്ന സമയത്ത് കുട്ടികൾ കാറിനുള്ളിൽ കയറി ലോക്ക് ചെയ്തതായിരിക്കാനാണു സാധ്യതയെന്നാണു ബന്ധുക്കൾ പറയുന്നത്.

കുട്ടികളെ കാണാതായി ഒരു മണിക്കുറോളം വിവിധ സ്ഥലങ്ങളിൽ തിരഞ്ഞതിനു ശേഷമാണു കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാറിനുള്ളിൽ പെട്ട് ശക്തമായ ഉഷ്ണം അനുഭവപ്പെട്ടായിരിക്കും ശ്വാസം മുട്ടിയതെന്നാണു കരുതപ്പെടുന്നത്. ജഅലാൻ ബനി ബൂ അലിയിൽ കഴിഞ്ഞ ദിവസങ്ങളിൽ താപ നില 42 ഡിഗ്രി വരെ ഉയർന്നിരുന്നു.

ശക്തമായ ചൂട് സമയങ്ങളിൽ കുട്ടികൾ അശ്രദ്ധമായി കാറുകൾക്കുള്ളിൽ കയറുന്നതിനെയും ഡോർ ലോക്ക് ചെയ്യുന്നതിനെയും സൂക്ഷിക്കണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്