ഒമാനിൽ 450 ലധികം വിദേശികൾ അറസ്റ്റിൽ
മസ്കറ്റ്: ഒമാനിലെ ദാഹിറയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 450 ലധികം നിയമ ലംഘകരായ വിദേശികൾ അറസ്റ്റിലായതായി മാൻ പവർ മന്ത്രാലയം അറിയിച്ചു.
അൽ ദാഹിറ മാൻ പവർ ഡയറക്ടർ ജനറലും മറ്റു ഗവണ്മെൻ്റ് അതോറിറ്റികളും സംയുക്തമായി നടത്തിയ ഓപറേഷനിലായിരുന്നു അറസ്റ്റ് നടന്നത്.
തൊഴിൽ നിയമ ലംഘനങ്ങൾ നടത്തിയവരും ജോലി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടവരുമെല്ലാം അറസ്റ്റിലായവരിൽ പെടും. 200 ലധികം വിദേശികളെ നാടു കടത്തിയതായും അധികൃതർ വെളിപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa