Sunday, November 24, 2024
Saudi ArabiaTop Stories

മദീനയിലെ മസ്ജിദുന്നബവിയിലെ കുടകളുടെ പ്രത്യേകതകൾ അറിയാം

വെയിലിൽ നിന്നും മഴയിൽ നിന്നും മഞ്ഞിൽ നിന്നും മദീനയിലെ മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികളെ സംരക്ഷിക്കുന്നതിൽ പള്ളി മുറ്റത്തെ ഭീമൻ കുടകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

പള്ളി മുറ്റത്ത് ആരാധനകൾ നിർവ്വഹിക്കാനും വിശ്രമിക്കാനും മറ്റും ഏത് കാലാവസ്ഥയിലും കുടകൾ ഉള്ളതിനാൽ വിശ്വാസികൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്.

ഈ ഭീമൻ കുടകളെക്കുറിച്ചുള്ള ചില വിവരങ്ങൾ അധികൃതർ പങ്ക് വെച്ചത് ഏറെ ശ്രദ്ധേയമാണ്. കുടകളുടെ എണ്ണവും കനവും ഉയരവുമെല്ലാം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഓട്ടോമാറ്റിക് ആയി അടക്കുകയും തുറക്കുകയും ചെയ്യുന്നവയാണു കുടകളെല്ലാം. മസ്ജിദുന്നബവിയുടെ മുറ്റത്ത് മാത്രമുള്ള കുടകളുടെ എണ്ണം 250 ആണു. പള്ളിക്കുള്ളിൽ 12 കുടകൾ വേറെയുമുണ്ട്.

തുറന്ന സമയത്ത് 15.3 മീറ്റർ നീളമുള്ള കുട അടച്ചാൽ നീളം 21 മീറ്റർ ആണ് . തുറക്കുന്ന സമയത്ത് മേലാപ്പിൻ്റെ അളവ് 25.5X25.5 മീറ്ററും ഒരു കുടയുടെ ഭാരം 40 ടണ്ണുമാണു. രണ്ടേക്കാൽ ലക്ഷത്തിലധികം വിശ്വാസികൾക്ക് ഭീമൻ കുടകൾ ഉപകാരപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്