Sunday, November 24, 2024
Saudi ArabiaTop Stories

യോഗ്യരായ സൗദികളുണ്ടെങ്കിൽ ഇഖാമ പുതുക്കുന്നതും വിസ നൽകുന്നതും നിർത്തി വെക്കുന്നതിനുള്ള സംവിധാനം നടപ്പാക്കാൻ ഉത്തരവ്

സർക്കാർ മേഖലയിലേയും സ്വകാര്യ മേഖലയിലേയും തൊഴിലവസരങ്ങളിൽ ജോലി ചെയ്യാൻ പ്രാപ്തരായ സൗദികളുണ്ടെങ്കിൽ വിദേശികൾക്ക് ആ മേഖലയിൽ വിസ അനുവദിക്കുകയോ ഇഖാമകൾ പുതുക്കി നൽകുകയോ ചെയ്യുന്നത് നിർത്തി വെക്കുന്നതിനുള്ള സംവിധാനം നടപ്പാക്കാൻ രാജ കല്പനയുള്ളതായി പ്രമുഖ സൗദി ഓൺലൈൻ മാധ്യമം വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

Jeddha Night

സംവിധാനം നടപ്പായാൽ സൗദികൾ ലഭ്യമാണെങ്കിൽ ആ തൊഴിലുകൾക്ക് വിസ ഇഷ്യു ചെയ്യുന്നതും ഇഖാമ പുതുക്കുന്നതും നിർത്തൽ ചെയ്യുന്നത് ഈ വിഷയത്തിൽ എകണോമിക് കൗൺസിൽ അഫയെഴ്സിൻ്റെ റജബ് 21 നെടുത്ത തീരുമാനപ്രകാരമായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

Jeddah

സിവിൽ സർവീസ് മന്ത്രാലയത്തിനോട് 180 ദിവസത്തിനുള്ളിൽ പ്രത്യേക സംവിധാനം ഉണ്ടാക്കാനും അതിൽ സ്വദേശികളുടെയും വിദേശികളുടെയും ജോബ് ഡാറ്റ ലഭ്യമാക്കുന്നതിനും 2021 ആദ്യ പാദത്തിൽ പുതിയ പരീക്ഷണത്തിൻ്റെയും നിരീക്ഷണത്തിൻ്റെ റിസൽറ്റ് സമർപ്പിക്കാനും രാജ കല്പനയിൽ ആവശ്യപ്പെടുന്നുണ്ട്.

Amaala Tabuk

സൗദികളെ ലഭ്യമാകുന്ന തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്നത് തടയുന്നതിൻ്റെ ഭാഗമായി കരാറുകൾ പുതുക്കുന്നതിനും മറ്റും നിയന്ത്രണം കൊണ്ട് വരികയാണു അധികൃതരുടെ ലക്ഷ്യം.

Khaira water fall – Albaha

പദ്ധതി വിജയിപ്പിക്കുന്നതിനു തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പിൻ്റെയും നാഷണൽ ഇൻഫർമേഷൻ സെൻ്ററിൻ്റെയും ജവാസാത്തിൻ്റെയും സഹകരണം ലഭ്യമാക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്