മോഷണം; സൗദിയിൽ മലയാളിയുടെ കൈ വെട്ടാൻ വിധി
സൗദിയിൽ മോഷണക്കേസിൽ അറസ്റ്റിലായ മലയാളിയുടെ കൈ വെട്ടാൻ കോടതി വിധി. ആലപ്പുഴക്കാരനായ യുവാവിന്റെ കൈ വെട്ടാനാണ് വിധി.
അബഹയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് ഒരു ലക്ഷത്തിൽ പരം റിയാൽ മോഷണം പോയ കേസിലായിരുന്നു 6 വർഷമായി അതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് പിടിയിലായത്.
യുവാവ് കുറ്റം ഏറ്റു പറയുകയും മോഷണ മുതൽ ഇയാളിൽ നിന്ന് കണ്ടെത്തുകയും ചെയ്തു. സ്ഥാപനത്തിലെ സഹപ്രവർത്തകർ സാക്ഷി പറയുകയും ചെയ്തിരുന്നു.
കുറ്റം തെളിഞ്ഞതിനാൽ ഖമീസ് മുഷൈത്തിലെ ക്രിമിനൽ കോടതിയാണ് യുവാവിന്റെ വലത് കൈപ്പത്തി വെട്ടാൻ വിധി പുറപ്പെടുവിച്ചത്.
അതേ സമയം യുവാവിന് വിധിക്കെതിരെ അപ്പീൽ പോകാൻ റമളാൻ 17 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇയാളുടെ ഒരു സുഹൃത്ത് സ്പോൺസർക്ക് 24,000 റിയാൽ നൽകാനുണ്ടായിരുന്നതിനു യുവാവ് ജാമ്യം നിന്നിരുന്നതായും സുഹൃത്ത് പണം നൽകാതെ വന്നപ്പോൾ ജാമ്യക്കാരനായ യുവാവിൽ നിന്ന് സ്പോൺസർ തുക ഈടാക്കുകയും ചെയ്തതിനാലായിരുന്നു പണം മോഷ്ടിച്ചതെന്നുമാണു യുവാവ് പറയുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa