ഒമാനിൽ ഇന്ന് മുതൽ മഴക്കും ആലിപ്പഴ വർഷത്തിനും സാധ്യത
മസ്കത്ത്: ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ഒമാനിലുടനീളം ആലിപ്പഴ വര്ഷത്തോട് കൂടിയ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിഭാഗം. ഇന്ന് ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും, ചില സ്ഥലങ്ങളിൽ ഇന്ന് ചെറിയ തോതിൽ മഴ ലഭിക്കുമെന്നും നാളെ മുതൽ മഴയുടെ ശക്തി വർധിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

ചില സ്ഥലങ്ങളിൽ ആലിപ്പഴ വർഷവും ശക്തമായ ഇടിയും മിന്നലും ഉണ്ടാവുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അതെ സമയം ചില ഗവർണറേറ്റുകളിൽ ഇന്ന് ഇടിയോടു കൂടിയ മഴ പെയ്തതായി സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി അറിയിച്ചു. രണ്ട് മൂന്ന് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
