Saturday, March 7, 2026

Kerala

KeralaSaudi Arabia

റി എൻട്രിയിൽ നാട്ടിൽ അവധിക്ക് പോയസൗദി പ്രവാസിയുടെ അപ്രതീക്ഷിത മരണം; കണ്ണീരിലാണ്ട് അൽഹസ്സ പ്രവാസ ലോകം

അൽഹസ്സ:  അവധിയ്ക്ക് റിയാസ് റഹിം നാട്ടിലേയ്ക്ക് പോയപ്പോൾ ആരും കരുതിയിരുന്നില്ല, അത് മടക്കമില്ലാത്ത ഒരു യാത്രയാകുമെന്ന്.  അൽഹസ്സ മേഖലയിൽ നവയുഗത്തിലൂടെ നടത്തിയ ജീവകാരുണ്യത്തിന്റെ കാരുണ്യസ്പർശം അവസാനിപ്പിച്ച്, റിയാസ് ജീവിതത്തിൽ നിന്നും അപ്രതീക്ഷിതമായി വിട വാങ്ങിയത് ഇനിയും ഉൾക്കൊള്ളാൻ അൽഹസ്സയിലെ നവയുഗം പ്രവർത്തകർക്കായിട്ടില്ല. നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ശോഭ യൂണിറ്റ് സജീവപ്രവർത്തകനായ കൊല്ലം കരുനാഗപ്പള്ളിയിലെ വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള വടക്കതിൽ റിയാസ് റഹിം(43 വയസ്സ്) കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലു മാസത്തെ അവധിയ്ക്ക് നാട്ടിലേയ്ക്ക് പോയത്. ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബവുമൊത്ത് അവധിക്കാലം സന്തോഷത്തോടെ ചിലവഴിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഞായറാഴ്ച അടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുത്തു പാതിരാത്രിയിൽ മടങ്ങിയെത്തിയ റിയാസ് വീട്ടിൽ ഉറങ്ങാൻ കിടന്നു. തിങ്കളാഴ്ച രാവിലെ ഭാര്യ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരിച്ചതായി അറിഞ്ഞത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണം. വളരെയേറെ മനുഷ്യ സ്നേഹിയായ ഒരു ചെറുപ്പക്കാരനായിരുന്നു റിയാസ്.  നവയുഗം അൽഹസ്സ മേഖലയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന റിയാസ്, അത് വഴി വലിയൊരു സൗഹൃദവലയത്തിനും ഉടമയായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരിതപ്രളയകാലത്തും, സൗദി നിശ്ചലമായ കൊറോണ ലോക്ക്ഡൌൺ കാലത്തും, കഷ്ടപ്പെടുന്നവരെ സഹായിക്കാനും, നവയുഗം അൽഹസ്സ ജീവകാരുണ്യവിഭാഗം നടത്തിയ പ്രവർത്തനങ്ങളിൽ റിയാസ് വഹിച്ച പങ്ക് വളരെ വലുതാണ്. റിയാസ് റഹീമിന്റെ അപ്രതീക്ഷിത നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജാതി, മത, വർഗ്ഗ വ്യത്യാസങ്ങൾ നോക്കാതെ മറ്റുള്ളവരെ സഹായിക്കുന്ന,  മനസ്സിൽ നന്മകൾ നിറഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്നു റിയാസ് റഹിം. ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ ബാക്കി വെച്ചിട്ടാണ് അദ്ദേഹം യാത്രയായത്. റിയാസിന്റെ ദീപ്തമായ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നതായും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Read More
GCCKeralaTop Stories

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി എറണാകുളത്ത്

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സൗജന്യ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളത്ത് 2023 ഫെബ്രുവരിയിൽ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ ഫെബ്രുവരി 15 നകം

Read More
IndiaKeralaTop Stories

ഹജ്ജ്:കരിപ്പൂർ വിമാനത്താവളവും പുറപ്പെടൽ കേന്ദ്രം; നിരവധി തീർഥാടകർക്ക് ചുരുങ്ങിയ നിരക്കിൽ അവസരമൊരുങ്ങും

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ഹജ് തീർഥാടനത്തിനുള്ള അന്തിമ രൂപരേഖ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിച്ചു. കേരളത്തിലെ കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ അടക്കം രാജ്യത്തെ

Read More
KeralaTop Stories

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി തീർഥാടക മരിച്ചു

പരിശുദ്ധ ഉംറ കർമ്മം കഴിഞ്ഞ് ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് മടങ്ങവെ ഒളവണ്ണ ഒടുമ്പ്ര സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു. ഒളവണ്ണ പൂക്കാട്ട് സഫിയ (50 )ആണ് മരിച്ചത്.

Read More
IndiaKeralaTop Stories

പാക് വിസ ലഭിച്ചു; ശിഹാബ് ചോറ്റൂർ യാത്ര തുടരും

മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഹജ്ജിന് കാൽ നടയായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ നാളെ ഹജ്ജ് യാത്ര പുനരാരംഭിക്കും. പഞ്ചാബിൽ കഴിഞ്ഞ നാല് മാസത്തിലധികമായി പാകിസ്ഥാൻ വിസ ലഭിക്കാത്തതിനാൽ

Read More
KeralaTop Stories

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് തൊഴിൽ ഉറപ്പുവരുത്താൻ 50 കോടി; വിമാനയാത്രാ ചെലവ് കുറക്കാനും ഫണ്ട്

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് നൂറ് ദിവസത്തെ തൊഴിൽ ദിവസങ്ങൾ

Read More
KeralaTop Stories

കോഴിക്കോട് – നെടുമ്പാശ്ശേരി എയർപോർട്ട്എസി ലോഫ്ലോർ സർവീസ് പുനരാരംഭിക്കുന്നു

പ്രവാസികൾക്ക് ആശ്വാസമായിക്കൊണ്ട് കോഴിക്കോട് – നെടുമ്പാശ്ശേരി എയർപോർട്ട് എസി ലോഫ്ലോർ സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം (ഫെബ്രുവരി) 5 മുതൽ ആണ് ബസ് സർവീസ് പുനരാരംഭിക്കുക. കോഴിക്കോട്

Read More
KeralaTop Stories

ആ തീ നാളങ്ങൾ വിഴുങ്ങിയത് മൂന്ന് ജീവനുകളെ മാത്രമായിരുന്നില്ല; മന സാക്ഷിയുള്ള മുഴുവൻ മനുഷ്യരുടെയും ഹൃദയങ്ങളെയായിരുന്നു

കണ്ണൂരിൽ ഭർത്താവും ഭാര്യയും ഗർഭസ്ഥ ശിശുവും കാറിൽ വെന്ത് മരിക്കുന്ന ദൃശ്യം ഇനിയും മനസാക്ഷിയുള്ള ഒരു മനുഷ്യന്റെയും ഹൃദയത്തിൽ നിന്നും മാഞ്ഞിട്ടില്ല. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്

Read More
KeralaTop Stories

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ടു പേർ മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതിയും ഭർത്താവും വെന്തുമരിച്ചു.. കുറ്റ്യാട്ടൂര്‍ കാര്യാര്‍മ്പ് സ്വദേശി റീഷ (26), ഭർത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. കണ്ണൂർ

Read More
KeralaKuwaitTop Stories

കുവൈറ്റ് നാഷണല്‍ ഗാര്‍ഡ്  റിക്രൂട്ട്‌മെന്റ്   എറണാകുളത്ത്

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റ് നാഷണൽ ഗാർഡ്സിന്റെ (പുരുഷ ഉദ്യോഗാര്‍ഥികള്‍ക്ക്) റിക്രൂട്ട്മെന്റ് ഫെബ്രുവരി 6 മുതൽ 10 വരെ എറണാകുളത്ത് നടക്കും. കുവൈറ്റിന്‍റെ രാജ്യസുരക്ഷാ ചുമതലയുളള സംവിധാനമാണ്

Read More