പ്ളാസ്റ്റിക് ബക്കറ്റിനകത്താക്കിയ നിലയിൽ നവജാത ശിശുവിനെ മക്കയിൽ കണ്ടെത്തി
നവജാത ശിശുവിനെ ബക്കറ്റിനകത്താക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മക്കയിൽ കഅകിയയിലെ ഒരു ഷോപ്പിംഗ് മാളിനു സമീപമാണു സംഭവം.
കഴുത്തിൽ തുണി കൊണ്ട് മുറുക്കിയ നിലയിലായിരുന്നു കണ്ടെത്തിയിരുന്നതെങ്കിലും കുട്ടിയുടെ ശരീരത്തിൽ ജീവൻ അവശേഷിച്ചിട്ടുണ്ടായിരുന്നു. ഉടൻ തന്നെ കുട്ടിയ ആശുപത്രിയിലെത്തിക്കുകയും അടിയന്തിര ചികിത്സകൾ നൽകുകയും ചെയ്തു.
ഷോപ്പിംഗ് മാളിലെ ഒരു ജിവനക്കാരൻ കുട്ടിയെ ബക്കറ്റിലാക്കിയ നിലയിൽ കാണുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
