തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

മെട്രാഷ് 2 – ന് പുതിയ പതിപ്പ്

ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ നൂറിലധികം സേവനങ്ങൾ ലഭ്യമാക്കുന്ന മെട്രാഷ്2 മൊബൈൽ ആപ്പിനു പുതിയ പതിപ്പിറങ്ങി.

ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് മന്ത്രാലയത്തിനുള്ള ഫീസുകൾ പുതിയ വേർഷനിൽ അടക്കാൻ സാധിക്കും. പണമിടപാട് റസീപ്റ്റുകൾ ഇമെയിൽ ആയി ലഭ്യമാകും.

പുതിയ പതിപ്പ് സ്വദേശികൾക്കും വിദേശികൾക്കും ഏറെ സൗകര്യപ്രദമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇൻഫർമേഷൻസ് സിസ്റ്റം ഉദോഗസ്ഥനായ ക്യാപ്റ്റൻ അബ്ദുൽ അസീസ് അൽ റുവൈലി പറഞ്ഞു.

വാഹന ഇൻഷൂറൻസ്, വാഹന പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനങ്ങളും പണമിടപാടും പുതിയ പതിപ്പിൽ ലഭ്യമാണു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്