തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

അബുദാബി കിരീടാവകാശിയെ പാക് പ്രധാനമന്ത്രി സ്വീകരിച്ചത് സ്വയം ഡ്രൈവ് ചെയ്ത്

വെബ്ഡെസ്ക്: പാകിസ്ഥാന്‍ സന്ദര്‍ശനത്തിനായി എത്തിയ അബുദാബി കിരീടാവകാശിയെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഡ്രൈവ് ചെയ്ത് വസതിയിലേക്ക് കൊണ്ട് പോകുന്ന ചിത്രം വൈറലായി.

യുഎഇ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഹ്രസ്വ സന്ദർശനാർത്ഥമാണു ഇന്ന് ഇസ്ലാമാബാദിലെത്തിയത് . നൂര്‍ ഖാന്‍ എയര്‍ബേസില്‍ വിമാനമിറങ്ങിയ കിരീടാവകാശിയെ സ്വീകരിക്കാന്‍ നേരിട്ടെത്തിയ ഇംറാന്‍ ഖാന്‍ പിന്നീട് അദ്ദേഹത്തെ സ്വയം ഡ്രൈവ് ചെയ്ത് പ്രധാനമന്ത്രി വസതി വരെ എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണു ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ സ്വീകരിച്ചത്

കഴിഞ്ഞ നവംബറില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ക്ഷണം സ്വീകരിച്ച് ഇംറാന്‍ ഖാന്‍ യുഎഇ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കിരീടാവകാശിയുടെ പാകിസ്ഥാന്‍ സന്ദര്‍ശനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്