തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

മസ്സാജ് സെന്ററുകളെ നിയന്ത്രിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി

കുവൈത്ത് മുനിസിപ്പാലിറ്റി ആരോഗ്യസ്നാന സ്ഥലങ്ങൾക്കാണു അനുമതി നൽകുന്നതെന്നും അല്ലാതെ മസ്സാജ് സെൻ്ററുകൾക്കല്ലെന്നും മുനിസ്പാലിറ്റി ആക്റ്റിം ഡയറക്ടർ ഫൈസൽ അൽ ജുമ അറിയിച്ചു.

സ്പാകളോടനുബന്ധിച്ച് നീരാവിസ്നാന കേന്ദ്രവും മസാജ് സെൻ്ററും തുറക്കാം. പക്ഷേ അവ അടച്ചിട്ട കാബിനുകളിൽ ആകരുത് എന്ന് നിബന്ധനയുണ്ട്.

സ്പാകളുടെ പ്രവർത്തനം 24 മണിക്കൂറും അധികൃതർ നിരീക്ഷിക്കുമെന്നും നിയമ ലംഘനങ്ങൾ പിടിക്കപ്പെടുമെന്നും ഫൈസൽ അൽ ജുമ മുന്നറിയിപ്പ് നൽകി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്