തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിലെ അൽമൗജ് മാരത്തണിൽ 8000 പേർ പങ്കെടുക്കും

ഈ മാസം 18,19 തിയതികളിൽ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മാരത്തണിൽ എണ്ണായിരത്തോളം പേർ പങ്കെടുക്കും. ആറു വിഭാഗങ്ങളിലായാണു മത്സരം നടക്കുന്നത്.

ഫുൾ മാരത്തൺ വിജയിക്ക് 10925 ഒമാൻ റിയാലാണു ( ഏകദേശം 20 ലക്ഷം രൂപ) സമ്മാനം. ഹാഫ് മാരത്തണിലെ വിജയിക്ക് 450 ഒമാൻ റിയാലും പത്ത് കിലോമീറ്റർ മത്സരത്തിലെ വിജയിക്ക് 390 ഒമാൻ റിയാലുമാണു സമ്മാനം.

മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശന ഫീസിൻ്റെ കാൽ ഭാഗം മത്സരത്തിൻ്റെ പങ്കാളികളായ ആറു ചാരിറ്റി സംഘടനകൾക്ക് വീതിച്ച് നൽകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്