ഖത്തറിൽ കളിക്കുന്നതിൽ നിന്ന് ഫിൻലാൻ്റ് ഫോർവാർഡ് റികു റിസ്കി പിന്മാറി
ഖത്തറിൽ വെച്ച് നടക്കുന്ന സ്വീഡൻ ഫിൻലാൻ്റ് ഫുട്ബോൾ മാച്ചിൽ നിന്ന് ഫിൻലാൻ്റ് താരം റികു റിസ്കി പിന്മാറി. ധാർമ്മികപരമായ കാരണങ്ങളാലാണു പിന്മാറുന്നതെന്ന് മാത്രമാണു റികു അറിയിച്ചത്.
ഖത്തർ ലോകക്കപ്പ് ആതിഥേയത്വത്തോടനുബന്ധിച്ച് നടക്കുന്ന സ്റ്റേഡിയ നിർമ്മാണ പ്രവൃത്തികളിൽ വ്യാപകമായ രീതിയിൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഫിൻലാൻ്റിനായി 26 തവണ ബൂട്ടണിഞ്ഞ റികു എച്ച് ജെ കെ ഹെൽസിങ്കി ക്ളബിനു വേണ്ടിയാണു നിലവിൽ കളിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
