ചൊവ്വാഴ്‌ച, ജൂൺ 9, 2026
KuwaitTop Stories

കുവൈത്തിൽ നിലവിൽ ഒരു ലക്ഷത്തിൽ പരം താമസ കുടിയേറ്റ നിയമ ലംഘകർ

ഈ വർഷം ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം കുവൈത്തിൽ 1,09721 താമസ കുടിയേറ്റ നിയമ ലംഘനങ്ങൾ നടത്തിയ വിദേശികൾ ഉള്ളതായി അധികൃതർ വെളിപ്പെടുത്തി. ഇതിൽ 61,506 പുരുഷന്മാരും 48,215 സ്ത്രീകളും ഉൾപ്പെടും.

നിയമ ലംഘനം നടത്തിയതിൽ 48,965 പേർ ഗാർഹിക തൊഴിലാളികളാണു. ഗാർഹിക തൊഴിലാളികളിലെ നിയമ ലംഘകരിൽ 14216 പേർ പുരുഷന്മാരാണു.

നിയമ ലംഘകരായ വിദേശിൾക്ക് വേണ്ടി ശക്തമായ പരിശോധനകൾ അതിർത്തികളിലും ചെക്ക് പോയിൻ്റുകളിലും നടത്താനും കുറ്റക്കാരെ നാടു കടത്താനും സുരക്ഷാ വിഭാഗത്തോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പിടിയിലാകുന്ന നിയമ ലംഘകർക്ക് ഒരു തരത്തിലുള്ള ഇളവും നൽകില്ലെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്