Tuesday, September 24, 2024
Top StoriesU A E

വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീയെ വാട്സപ്പിലൂടെ വിഡ്ഢി എന്ന് വിളിച്ചതിന് ഇരുപതിനായിരം ദിർഹം പിഴ

യു എ ഇയിൽ ഫോണിലൂടെയോ നേരിട്ടോ മറ്റൊരാളെ മന്ദബുദ്ധിയെന്നോ വിഡ്ഡിയെന്നോ മറ്റോ വിളിക്കുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ഒരു വാചകം ധന നഷ്ടവും ജയിൽ ജീവിതവും നിങ്ങൾക്ക് സമ്മാനിച്ചേക്കാം. 

കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ചുരുങ്ങിയത് രണ്ട് വ്യക്തികളാണ്  ഈ വിഷയത്തിൽ യു എ ഇയിൽ നിയമ നടപടി നേരിട്ടത്.

വിവാഹം കഴിക്കാൻ പോകുന്ന സ്ത്രീയെ വാട്സപ്പിലൂടെ വിഡ്ഢി എന്ന് മെസ്സേജ് അയച്ച് അധിക്ഷേപിച്ചതിനു 20,000 ദിർഹമാണു ഒരു വ്യക്തിക്ക് പിഴ ലഭിച്ചത്. മറ്റൊരാൾ സഹ പ്രവർത്തകനെ മന്ദബുദ്ധിയെന്ന് വിളിച്ചതിനു കോടതി വിചാരണ നേരിട്ട് കൊണ്ടിരിക്കുന്നുമുണ്ട്.

യു എ ഇ നിയമ പ്രകാരം ഒരാളെ അധിക്ഷേപിക്കുന്നത് കുറ്റകൃത്യമാണു. ഇത് സോഷ്യൽ മീഡിയ വഴിയാണെങ്കിലും നേരിട്ടാണെങ്കിലും ഒരേ ശിക്ഷയാണു അനുഭവിക്കേണ്ടി വരിക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്