തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഖതീഫിലെ ഭീകര വേട്ടയിൽ 6 പേർ കൊല്ലപ്പെട്ടു; ആയുധ ശേഖരങ്ങൾ പിടിച്ചു

സൗദിയിലെ ഖതീഫിൽ സുരക്ഷാ ഭടന്മാരും ഭീകരരും തമ്മിലുണ്ടായ വെടി വെപ്പിൽ സുരക്ഷാ സേന തേടുന്ന 6 ഭീകരർ കൊല്ലപ്പെട്ടു. ഭീകരരിൽ ഒരാളെ പരിക്കുകളോടെ പിടികൂടിയിട്ടുണ്ട്. സുരക്ഷാ ഭടന്മാരിൽ 5 പേർക്ക് നിസ്സാര പരിക്കുകളേറ്റു.

ഖത്തീഫിലെ അൽ ജിഷ് വില്ലേജിലാണു ഓപറേഷൻ നടന്നത്. സമീപ പ്രദേശങ്ങളിലുള്ള വ്യക്തികൾക്കോ കെട്ടിടങ്ങൾക്കോ പരിക്കോ നാശ നഷ്ടങ്ങളോ നേരിട്ടിട്ടില്ല.

ഭീകരരുടെ താവളത്തിൽ നിന്ന് വൻ ആയുധ ശേഖരം പിടികൂടി. 7 മഷീൻ ഗൺ, 3 ബോംബ്, 1 പിസ്റ്റൾ, 593 മഷീൻ ഗൺ ബുള്ളറ്റുകൾ, 21 മാഗസിനുകൾ, 22 മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു.

ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഒരുങ്ങുകയായിരുന്ന ഭീകരർ ഒളിഞ്ഞിരിക്കുന്ന സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ച സുരക്ഷാ ഭടന്മാർ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഭീകരർ സുരക്ഷാ സേനക്ക് നേരെ വെടി വെക്കുകയായിരുന്നു. തുടർന്ന് നടത്തിയ ഓപ്പറേഷനിൽ 7 പേരിൽ 6 പേരും കൊല്ലപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്