Tuesday, April 22, 2025
Saudi ArabiaTop Stories

ഗതാഗത നിയമ ലംഘകരെ പൂട്ടാൻ 150 പട്രോൾ വാഹനങ്ങൾ നിരത്തിലിറങ്ങുന്നു

സൗദിയിൽ ട്രാഫിക് നിയമ ലംഘകരെ പിടി കൂടാനായി 150 സ്പെഷ്യൽ വാഹനങ്ങൾ അത്യാധുനിക കാമറകൾ സഹിതം നിരത്തിലിറങ്ങുന്നു.

അമിത വേഗതക്കാരെ പിടി കൂടുകയാണു പ്രഥമ ലക്ഷ്യമെങ്കിലും താമസിയാതെ സീറ്റ് ബെൽറ്റ്, മൊബൈൽ ഫോൺ നിയമ ലംഘനങ്ങളും വാഹനങ്ങളിലിരുന്ന് കാമറകൾ വഴി പിടി കൂടാനുള്ള സജ്ജീകരണങ്ങൾ ട്രാഫിക് വിഭാഗം നടപ്പിലാക്കും.

ഏതാനും ആഴ്ചകൾക്ക് മുംബ് കാമറകളുമായി ഏതാനും സ്പെഷ്യൽ മൊബൈൽ വാഹനങ്ങൾ ട്രാഫിക് വിഭാഗം നിരത്തിലിറക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്