സ്വദേശിവത്ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ധനസഹായം പദ്ധതി ആരംഭിച്ചു
സൗദിവത്ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതി തുടങ്ങിയതായി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എഞ്ചിനീയർ അഹ്മദ് അൽറാജ്‌ഹി അറിയിച്ചു.
സൗദി വത്ക്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങളിലെ സ്വദേശികളുടെ വേതനത്തിന്റെയും സൗദി ഉദ്യോഗാർത്ഥികൾക്കുള്ള പരിശീലനങ്ങൾ നൽകുന്നതിന്റെ ചെലവുകളുടെയും ഒരു വിഹിതം മന്ത്രാലയം വഹിക്കും. 36 മാസമാണു ധന സഹായം നൽകുക.
ഇത് വഴി സ്വദേശികളെ നിയമിക്കുന്നതിനു സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനവും പിന്തുണയും നൽകുകയാണു അധികൃതരുടെ ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa