സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നും സൗദി വൈദ്യുതിയുണ്ടാക്കും
കാറ്റിൽ നിന്നും സൗരോർജ്ജത്തിൽ നിന്നും വൈദ്യുതി നിർമ്മിക്കാനുള്ള പദ്ധതികളുമായി സൗദി അറേബ്യ മുന്നോട്ട്.
2030 ഓട് കൂടി റിന്യൂവബൾ എനർജി മേഖലയിൽ വൻ നിക്ഷേപങ്ങൾ നടത്തി പദ്ധതി സാക്ഷാത്ക്കരിക്കുകയാണു ലക്ഷ്യമെന്ന് സൗദി ഊർജ്ജ മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ ഫാലിഹ് അറിയിച്ചു.
എണ്ണയും ഗ്യാസും അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിസിറ്റി ഉത്പാദന രീതിയിൽ നിന്ന് മാറി വൈവിധ്യങ്ങളായ മേഖലകളെ ആശ്രയിക്കുകയാണു ലക്ഷ്യം.
റിന്യുവബൾ എനർജ്ജിയെ ആശ്രയിക്കാനുള്ള പദ്ധതി വിഷൻ 2030 ന്റെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെട്ടതാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa