തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

വ്യോമായാന മേഖലയിൽ കൂടുതൽ സഹകരണത്തിനു ഇന്ത്യയും കുവൈത്തും

വ്യോമായാന മേഖലയിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ-കുവൈത്ത്‌ ചർച്ചകൾ പുരോഗമിക്കുന്നു.

കുവൈത്ത്‌ സിവിൽ ഏവിയേഷൻ മേധാവി ശൈഖ്‌ സൽമാൻ സബാഹും ഇന്ത്യൻ വ്യോമയാന മന്ത്രി സുരേഷ്‌ പ്രഭുവും തമ്മിൽ ഇത്‌ സംബന്ധിച്ച്‌ പ്രാഥമിക ചർച്ചകൾ നടത്തി. സാങ്കേതിക വിദഗ്ധർ അനുബന്ധ ചർച്ചകൾ തുടരും.

ഇരു രാജ്യങ്ങളും തമ്മിൽ വ്യോമായാന മേഖലയിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനും സർവ്വീസുകളുടെ എണ്ണം കൂട്ടുന്നതിനും വ്യോമായാന കംബനികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികളാണു ചർച്ച ചെയ്യുന്നത്‌.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്