തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ സ്പോൺസർഷിപ്പ് സിസ്റ്റം ഒഴിവാകുന്നു

കുവൈത്തിൽ സ്പോൺസർഷിപ്പ് രീതി ഒഴിവാക്കുന്നതിനുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകീയതായി റിപ്പോർട്ട്. വിസക്കച്ചവടങ്ങളും മനുഷക്കടത്തുമെല്ലാം ഒഴിവാക്കാൻ സാധിക്കാതെ വന്നതിനാലാണു പുതിയ തീരുമാനമെന്നാണു സൂചന.

സ്പോൺസർഷിപ്പ് ഒഴിവാക്കുന്നതിനു പകരമായി മറ്റെന്തെങ്കിലും മാർഗ്ഗം കണ്ടെത്തും. സ്വദേശിവത്ക്കരണ പ്രക്രിയകളെ സഹായിക്കുന്ന രീതിയിലായിരിക്കും ബദൽ സംവിധാനമെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

സ്പോൺസർഷിപ്പ് സിസ്റ്റം ഒഴിവായാൽ അന്താരാഷ്ട്ര തലത്തിൽ അത് കുവൈത്തിനു വലിയ അംഗീകാരത്തിനാണു വഴി തെളിയിക്കുക.

കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാൻ അറേബ്യൻ മലയാളി ഫേസ്ബുക് പേജ് ലൈക് ചെയ്യുക[FBW]

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്