Sunday, April 20, 2025
World

തെരേസ മെയ് അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു.

ബ്രെക്സിറ്റ് പ്രമേയ വോട്ടെടുപ്പിലെ പരാജയത്തിന് 24 മണിക്കൂറുകൾ ശേഷം ബ്രിട്ടീഷ് പാർലമെൻറിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ തെരേസ മെയ് 306 ന് എതിരെ 325 വോട്ടുകൾ നേടി അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു.

2016 ൽ നടന്ന ഹിതപരിശോധന അനുകൂലമായതോടെ ആണ് ബ്രിട്ടൻ ബ്രെക്സിറ്റ് നടപടികളുമായി മുന്നോട് പോയത്. മാർച്ച് 29 ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാനിരിക്കെയാണ് ബ്രെക്സിറ്റിന് ശേഷം യൂണിയനുമായി പാലിക്കേണ്ട രാഷ്ട്രയം സാമ്പത്തികം വാണിജ്യം തുടങ്ങിയ മേഖലകളിലെ നയങ്ങളെ ഉൾപ്പെടുത്തി ബർക്സിറ്റ് പ്രമേയം ചൊവ്വാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പാർലമെന്റിൽ അവതരിപ്പിച്ചത്.

ഭരണകകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിലെ തന്നെ അംഗങ്ങൾ പ്രമേയത്തിന് എതിരെ വോട്ട് രേഖപ്പെടുത്തിയതോടെ പ്രമേയം വലിയ ഭൂരിപക്ഷത്തിൽ പിന്തള്ളപ്പെട്ടു. ഇതോടെയാണ് സർക്കാരിനെതിരെ ലേബർ പാർട്ടി അവിശ്വാസപ്രമേയം കൊണ്ട് വന്നത്. അവിശ്വാസ പ്രമേയത്തെ അതിജീവിച്ചതിനു പിന്നാലെ എം പി മരുമായി കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa