കുവൈത്തിൽ ശംബളം ലഭിക്കാത്ത തൊഴിലാളികൾ പ്രതിഷേധിച്ചു
കഴിഞ്ഞ നാലു മാസമായി വേതനം ലഭിക്കാത്ത തൊഴിലാളികൾ പൊതുമരാമത്ത് മന്ത്രാലയ കെട്ടിടത്തിനു മുംബിൽ പ്രതിഷേധിച്ചു.
40 തൊഴിലാളികളാണു പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊതു മരാമത്തിനു വേണ്ടി കരാർ ഏറ്റെടുത്ത കംബനിയുടെ ജീവനക്കാരാണിവർ.
ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ വേതനം വൈകുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് പറഞ്ഞ തൊഴിലാളികൾ അധികൃതർ ഈ വിഷയത്തിൽ ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
