ചൊവ്വാഴ്‌ച, ജൂൺ 9, 2026
OmanTop Stories

ഗോ എയറിൻ്റെ മസ്ക്കറ്റ്-കണ്ണൂർ ബുക്കിംഗ് ആരംഭിച്ചു

മാർച്ച് ആദ്യം മുതൽ ആരംഭിക്കുന്ന ഗോ എയറിൻ്റെ മസ്ക്കറ്റ്-കണ്ണൂർ സർവീസ് ബുക്കിംഗ് ആരംഭിച്ചു.

വെള്ളി, ഞായർ, ബുധൻ എന്നീ ദിവസങ്ങളിലാണു തുടക്കത്തിൽ മസ്ക്കറ്റിൽ നിന്ന് സർവ്വീസ് ഉണ്ടായിരിക്കുക.

പുലർച്ചെ ഒരു മണിക്ക് മസ്ക്കറ്റിൽ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 6 മണിക്കാണു കണ്ണൂരിലെത്തുക. കണ്ണൂരിൽ നിന്ന് രാത്രി 9.45 നു പുറപ്പെടുന്ന വിമാനം ഒമാൻ സമയം 12 മണിക്ക് മസ്ക്കറ്റിലെത്തും.

ഒമാനിൽ നിന്ന് കണ്ണൂരിൽ നേരിട്ട് വിമാനമിറങ്ങുകയെന്ന ആഗ്രഹം സഫലീകരിക്കുന്നതിനായി ബുക്കിംഗിനു കണ്ണൂർക്കാരുടെ തിരക്കനുഭവപ്പെടുമെന്നാണു കരുതപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്