തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

യു എ ഇയിലെ ഇന്ത്യക്കാർക്ക് എംബസിയുടെ മുന്നറിയിപ്പ്

എംബസിയുടെ പേരിൽ വ്യാജ കാൾ ചെയ്ത് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്ന സംഘത്തിനെതിരെ അബുദാബിയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

02-4492700 എന്ന നമ്പറിൽ നിന്ന് ആണ് തട്ടിപ്പ് സംഘം വിളിക്കുന്നതെന്ന് എംബസി മെമോയിൽ അറിയിച്ചു. ഇന്ത്യൻ എംബസിയിൽ നിന്നാണെന്നും അവർ നിർദ്ദേശിക്കുന്ന അക്കൗണ്ട് നംബരുകളിലേക്ക് പണം നിക്ഷേപിക്കണമെന്നുമാണു ഫോൺ ചെയ്ത് ആവശ്യപ്പെടുന്നത്.

എംബസിയിൽ നിന്ന് അത്തരത്തിലുള്ള വിളികൾ നടത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തട്ടിപ്പുകാരെ സൂഷിക്കണമെന്നും എംബസി മുന്നറിയിപ്പ് നൽകി. ഇനിയും ഇത്തരം കാളുകൾ വന്നാൽ hoc.abudhabi@mea.gov.in എന്ന ഇ മെയിലിൽ പരാതി നൽകണമെന്നും എംബസി ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്