Sunday, April 20, 2025
OmanTop Stories

സലൂത്ത് പുരാവസ്തു കേന്ദ്രത്തിലേക്ക് ഇനി എൻട്രി ഫീ നൽകണം

ഒമാനിലെ ബഹ് ല വിലായത്തിലെ സലൂത്ത് ആർക്കിയോളജിക്കൽ സൈറ്റിലേക്ക് പ്രവേശിക്കാൻ വാഹനങ്ങൾക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തി.

റോയൽ കോർട്ട് ദീവാനാണു പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇതാദ്യമായാണു ഈ മേഖലയിലേക്ക് പ്രവേശന ഫീസ് ഈടാക്കുന്നത്.

സൈറ്റിൽ പ്രവേശിക്കുന്ന സമയത്താണു പണം നൽകേണ്ടത്. ചെറിയ വാഹനങ്ങൾക്ക് 2 ഒമാൻ റിയാലാണു ഫീസ്. ചെറിയ ബസുകൾക്ക് 20 റിയാലും ഇടത്തരം ബസുകൾക്ക് 50 റിയാലും വലിയ ബസുകൾക്ക് 100 റിയാലുമാണു ഫീസ്.

സലൂത്ത് ഫോർട്ടും ചുറ്റുമുള്ള പ്രദേശങ്ങളും ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രമാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്