Monday, September 23, 2024
Saudi ArabiaTop Stories

ഫ്ളൈ അദീൽ എയർലൈൻസിലും സൗദി വനിതകൾക്കവസരം

സൗദി എയർലൈൻസിൻ്റെ ബജറ്റ് എയർലൈനിലൊന്നായ ഫ്ളൈ അദീലിൽ സൗദി വനിതകൾക്കവസരം. 20 സൗദി വനിതകൾക്കാണു എയർ ഹോസ്റ്റസ് ജോലിക്ക് ജിദ്ദ മേഖലയിൽ നിന്ന് അവസരമൊരുക്കി കംബനി പരസ്യം ചെയ്തത്.

വ്യോമായാന മേഖലയിൽ സൗദി വനിതകൾ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുന്നത് വരും ദിനങ്ങളിൽ ഇനിയും വർധിക്കുമെന്നാണു കരുതുന്നത്.

നേരത്തെ നാസ് എയർലൈൻസ് സൗദി വനിതകൾക്ക് എയർ ഹോസ്റ്റസ് അവസരം നൽകുന്നതിനു പുറമെ പൈലറ്റ് ആകാനുള്ള പരിശീലനം കൂടി നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്