തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

വേൾഡ് ഇക്കണോമിക് ഫോറത്തിൽ സൗദി ഒപ്പ് വെച്ചു

സ്വിറ്റ്സർലൻ്റിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സൗദി ഒപ്പ് വെച്ചു. പ്രമുഖരായ സൗദി സംഘത്തിനു നേതൃത്വം നൽകിയ വിദേശകാര്യ മന്ത്രി ഡോ:ഇബ്രാഹീം അൽ അസ്സാഫാണു ധാരണാ പത്രത്തിൽ ഒപ്പിട്ടത്.

ഇതോടെ വിവിധ മേഖലകളിലെ സാംബത്തിക സഹകരണം ശക്തിപ്പെടുത്താൻ സൗദിക്ക് സാധിക്കും. നാലാം വ്യാവസായിക വിപ്ളവ കേന്ദ്രം സൗദിയിൽ നിർമ്മിക്കുമെന്നാണു അധികൃതർ വ്യക്തമാക്കിയത്.

വ്യവസായ വിപ്ളവത്തിൻ്റെ നേട്ടം പൂർണ്ണമായും സൗദിക്ക് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്ന് ഡോ: ഇബ്രാഹീം അൽ അസ്സാഫ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്