തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ഷാർജയിൽ ഫ്ളാറ്റുകളിൽ വൈദ്യുതി നിരക്ക് കുറയും

ഷാർജയിൽ പ്രവാസികളടക്കമുള്ളവർക്ക് വലിയ ആശ്വാസമായിക്കൊണ്ട് വൈദ്യുതി നിരക്ക് കുറക്കാൻ ഭരണാധികാരി സുൽത്താൻ അൽ ഖാസിമിയുടെ നിർദ്ദേശം.

ഷാർജ ഭരണാധികാരിയുടെ സഹിഷ്ണുതാ വർഷത്തിലെ സമ്മാനമായി വിശേഷിപ്പിക്കപ്പെട്ട പ്രസ്തുത നിർദ്ദേശം വഴി പ്രത്യേക സാംബത്തിക മേഖലകളുൾപ്പടെയുള്ള താമസയിടങ്ങളിൽ വൈദ്യുത നിരക്ക് 37.7 % കുറയും.

2000 കിലോവാട്ട് വരെയുള്ള ഉപയോഗത്തിനു യൂണീറ്റിനു 28 ഫിൽസ് വീതമാകും ഇനി ഈടാക്കുക. നിലവിൽ ഇത് 45 ഫിൽസ് ആണ് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്