ഗൾഫ് രാജ്യങ്ങളിൽ റിപബ്ളിക് ദിനം സമുചിതമായി ആഘോഷിച്ചു
ആറു ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും 70 ആം റിപബ്ളിക് ദിനം സമുചിതമായി ആഘോഷിച്ചു. ശനിയാശ്ച അവധി ദിനമായതിനാൽ പതിവിലധികം പ്രവാസികൾക്ക് ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നു.
സൗദി രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും ബഹ്രൈൻ ഭരണാധികാരി ഹമദ് രാജാവും ഇന്ത്യക്കാർക്ക് റിപബ്ളിക് ദിനാശംസകൾ നേർന്നു.
ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടം ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പിന്തുണയെ ഇന്ത്യൻ സ്ഥാനപതികൾ പ്രത്യേകം സ്മരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
