തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിസാൻ ഡെങ്കിപ്പനി ഭീതിയിൽ

സൗദിയുടെ തെക്കൻ പ്രവിശ്യയായ ജിസാനിലെ ജനങ്ങൾ ഡെങ്കിപ്പനി ഭീതിയിലെന്ന് റിപ്പോർട്ട്. അടുത്തിടെ പെയ്ത മഴക്ക് ശേഷം കൊതുകുകളുടെ ആധിക്യമാണുള്ളതെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.

പരംബരാഗതമായി ചെയ്യുന്ന പ്രതിരോധ മാർഗങ്ങൾ മാറ്റി നിർത്തി ആധുനിക രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളുമായി അധികൃതർ രംഗത്തിറങ്ങണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ഇത് വരെ പ്രദേശത്ത് ഏഴ് ഡെങ്കിപ്പനികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏഴ് പേരും ആവശ്യമായ പരിചരണത്തിനു ശേഷം സുഖം പ്രാപിച്ച് വരുന്നതായും അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്