തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

കോട്ടയം ഫെസ്റ്റ്-2019 ശ്രദ്ധേയമായി

ദമ്മാമിലെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ നൊറാക്ക് (നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കോട്ടയം) അതി വിപുലമായ രീതിയിൽ കോട്ടയം ഫെസ്റ്റ്-2019 സംഘടിപ്പിച്ചു. നൊറാക്ക് പ്രസിഡന്റ് രാജേഷ് പുന്നൻറെ അധ്യക്ഷതയിൽ കൂടിയ യോഗം ചെയർമാൻ ജോസഫ് മാത്യു ഉത്ഘാടനം ചെയ്തു. പരിപാടിയിൽ മുഖ്യ അതിഥിയായെത്തിയ, ദേശീയ അവാർഡ് നേടിയ ആളൊരുക്കം സിനിമയുടെ നിർമ്മാതാവ് ജോളി ലോനപ്പനെ ചടങ്ങിൽ ആദരിച്ചു. വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് നിറഞ്ഞ കലാസന്ധ്യ ഏറെ ശ്രദ്ധേയമായി.

നൊറാക്കിന്റെ മുൻ ഭാരവാഹികളായി ശ്രേഷ്ഠമായ സേവനം കാഴ്ച്ച വെച്ച ശ്രീ എബ്രഹാം മാത്യു, ശ്രീ പി.വി.ശശിധരൻ, ശ്രി ജോമോൻ വർഗീസ്, ശ്രീ ബൈജു ജോസഫ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ശ്രീ ഇസ്മായിൽ എരുമേലി(കോട്ടയം അസോസിയേഷൻ ചെയർമാൻ റിയാദ്), ഡോക്ടർ ലീന ജോളി, പ്രവീണ ജോളി(ജോളിവൂഡ്‌ മൂവീസ്), ശ്രീ ഷെറീഫ്‌ ഖാൻ(ട്രഷറർ, നൊറാക്ക്), ശ്രീമതി ജൂബി ബൈജു(നൊറാക്ക് വനിതാ വിഭാഗം) എന്നിവർ ആശംസകൾ നേർന്നു. നവാസ്‌ വാഴൂർ, ഷാഹുൽ ഹമീദ് ഷാജി, റഫീഖ് യൂസഫ്, ജോഷി ചാക്കോ, ഷെഫി യൂസഫ് എന്നിവർ നേതൃത്വം നൽകി. ഷാജി ഇബ്രാഹിം അവതാരകനായിരുന്നു. ബിനു പുരുഷോത്തമൻ സ്വാഗതവും ബൈജു ജോസഫ് നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group