തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വിദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കി

സൗദിയിലെ ഹഫർ ബാത്വിനിൽ കൊലപാതകക്കുറ്റത്തിൽ അറസ്റ്റിലായിരുന്ന ഫിലിപ്പൈനി യുവതിയുടെ വധ ശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റൊസിലിയ എന്ന ഫിലിപൈനി യുവതി ഹുമൈദ് ബിൻ തുർക്കി എന്ന സൗദി പൗരനെ ഉറങ്ങുന്നതിനിടെ കുത്തിക്കൊല്ലുകയും അയാളുടെ മകളെ മാരകമായി അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതാണു കേസ്.

ജനറൽ കോടതി വധ ശിക്ഷക്ക് വിധിച്ചത് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ ഓർഡർ ഇറങ്ങുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്