അറബ് ലോകത്ത് അഴിമതി കുറഞ്ഞ മൂന്നാമത്തെ രാജ്യം ഒമാൻ
അറബ് ലോകത്തെ അഴിമതി കുറഞ്ഞ രാജ്യങ്ങളിൽ ഒമാനു മൂന്നാം സ്ഥാനം. ട്രാൻസ്പറൻസി ഇൻ്റർനാഷണലിൻ്റെ കറപ്ഷൻ പെർസപ്ഷൻ ഇൻഡക്സിൻ്റെ റിപ്പോർട്ടിലാണു ഇത് പറയുന്നത്.
ഏറ്റവും അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനം യു എ ഇക്കും രണ്ടാം സ്ഥാനം ഖത്തറിനുമാണു.
ആഗോള തലത്തിൽ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ഡെന്മാർക്കാണ് . ഡെന്മാർക്കിനു പിന്നാലെ ന്യൂസിലാൻ്റ്, ഫിൻലാൻ്റ്, സിംഗപൂർ എന്നീ രാജ്യങ്ങൾ യഥാക്രമം അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 78 ആണു .
സോമാലിയ, സിറിയ, സൗത്ത് സുഡാൻ, നോർത്ത് കൊറിയ, യമൻ എന്നിവയാണു ഏറ്റവും കൂടുതൽ അഴിമതി നിറഞ്ഞ രാജ്യങ്ങൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa