65 വർഷം മുംബ് ലബനീസ് ഫോട്ടോഗ്രാഫർ പകർത്തിയ മസ്ജിദുൽ ഹറാമിൻ്റെ ചിത്രങ്ങൾ കാണാം
ഹറമിൻ്റെയും കഅബയുടെയും പഴയ കാല ചിത്രങ്ങളിൽ ശ്രദ്ധേയമായവയാണു സഫൂഹ് അന്നുഅമാനി എന്ന ലബനീസ് ഫോട്ടോഗ്രാഫറുടെ ചിത്രങ്ങൾ. 1952 ലാണു ഇദ്ദേഹം ആദ്യം ഹറമിലെ ചിത്രങ്ങൾ പകർത്തിയത്.
ഹറം വികസനം ഒന്നാം ഘട്ടം ആരംഭിക്കുന്നതിൻ്റെ മുംബായിരുന്നു ഇവ.
ഒരു വ്യാപാര കുടുംബത്തിൻ്റെ ഫോട്ടോഗ്രാഫറായിട്ടായിരുന്നു അന്ന് പിതാവ് എത്തിയത് എന്നാണു ചിത്രങ്ങൾ പകർത്തിയ സഫൂഹ് അന്നുഅമാനിയുടെ മകൻ ഉമർ നുഅമാനി പറയുന്നത്.
പിന്നീട് നിരവധി തവണ സഫൂഹ് നുഅമാനി ഹറമിൽ എത്തുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa