ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ഹൂത്തികളുടെ തടവിലായിരുന്ന സൗദി പൗരൻ റിയാദിലെത്തി

യമനിൽ ഹൂത്തികൾ തടവിലാക്കിയിരുന്ന സൗദി പൗരൻ തിരികെയെത്തി. റിയാദ് കിംഗ് സല്മാൻ എയർ ബേസിൽ ഇന്നലെ രാത്രിയാണു യുദ്ധക്കുറ്റവാളിയായി പിടിക്കപ്പെട്ടിരുന്ന മൂസ അവാജി എത്തിച്ചേർന്നത്.

യമനിലെ അറബ് സഖ്യ കക്ഷി സേനയുടെയും യു എൻ പ്രതിനിധിയുടെയും ഇടപെടൽ മൂലമാണു യുദ്ധക്കുറ്റവാളിയായി തടവിൽ വെച്ചിരുന്ന മൂസയെ മോചിപ്പിക്കാൻ സാധിച്ചത്. മൂസയെ മോചിപ്പിച്ചതിനു പകരമായി 7 ഹൂത്തികളെ മോചിപ്പിക്കണമെന്നായിരുന്നു കരാർ.

ഹൂത്തികളുടെ കസ്റ്റഡിയിൽ മൂസക്ക് മതിയായ ചികിത്സ ലഭിക്കാതെ ആരോഗ്യ നില വഷളായതിനെത്തുടർന്നാണു അനുരഞ്ജന ചർച്ചകൾ നടന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്