നാല്പത്തിരണ്ട്‍ വർഷം നീണ്ട പ്രവാസത്തോട് വിട; കെ.ടി.ഹൈദറിന് യാത്രയപ്പ് നൽകി
ജിദ്ദ: നാല്പത്തി രണ്ട് വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പെൻറിഫ് ചെയർമാനും, കുവൈത്ത് എയർവേയ്‌സ് ഉദ്യോഗസ്ഥനുമായ കെ.ടി. ഹൈദറിന് പെരിന്തൽമണ്ണ എൻ.ആർ.ഐ ഫോറം യാത്രഅയപ്പ് നൽകി.
മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബാൾ താരമായ ഹൈദറിന്, സ്വദേശത്തും വിദേശത്തും ജോലിയും ജീവിത സൗകര്യങ്ങളും നൽകിയ ഫുട്‌ബോളിനെ പ്രണയിച്ചു കൊണ്ട് തന്നേ കായിക രംഗത്തും, സാമൂഹിക സേവന രംഗങ്ങളിലും തുടർന്നും സാന്നിധ്യമാവാൻ സാധിക്കണം എന്ന ജീവിതാഭിലാശയവുമായാണ് ഹൈദർ നാല് പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതം അവസാനിപ്പിക്കുന്നത്.
പെൻറിഫ് ഭാരവാഹികൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ നാനാ തുറയിലുള്ളവർ ഹൈദറുമൊത്തുള്ള ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. മലയാളം ന്യുസ് ചീഫ് എഡിറ്റർ മുസാഫിർ, പെൻറിഫ് മുഖ്യ രക്ഷാധികാരി അഷറഫ് കിഴിശ്ശേരി, ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി വി.കെ.റൗഫ്, ഓ.ഐ.സി.സി സീനിയർ നേതാവ് അബ്ദുൽ മജീദ് നഹ, കെ.എം.സി.സി നാഷണൽ കമ്മറ്റി അംഗം നാസർ വെളിയംകോട്, പി.എം.എഫ് ജിദ്ദ കോഓർഡിനേറ്റർ ഹിഫ്‌സു റഹ്മാൻ, റീഗൽ ഗ്രൂപ്പ് എം.ഡി.മുജീബ്, നാലകത്ത് കുഞ്ഞാപ്പ, അയ്യൂബ് മുസ്ലിയാരകത്ത്, ഹംസ, ഹമീദ്, സുബൈർ, ഉണ്ണീൻ പുലാക്കൽ, അഹമ്മദ് മുസ്ലിയാരകത്ത്, മാതൃഭൂമി ചാനൽ റിപ്പോർട്ടർ ജാഫറലി പാലക്കോട്, റോഷൻ, മുസ്തഫ കോഴിശ്ശേരി, സെയ്ദ് പി.കെ, ബിലാൽ കെ.ടി, ഹാഷിം നാലകത്ത്, ഷംസു തങ്കയത്തിൽ, ഷിയാസ്, നൗഷാദ്, അഫ്സൽ ബാബു, ഷെറിൻ ഹൈദർ, ഷഹീബ ബിലാൽ, ജുനൈദ മജീദ് തുടങ്ങിയവർ സംസാരിച്ചു. കെ.ടി. ഹൈദറിനുള്ള പെൻറിഫ് ഉപഹാരം പ്രസിഡന്റ് നാസർ ശാന്തപുരം കൈമാറി.
ഓൾ ഇന്ത്യ സി.എ.എൻട്രൻസ് പരീക്ഷയിൽ ദേശീയ തലത്തിൽ ഇരുപതാം റാങ്ക് കരസ്ഥമാക്കിയ പെരിന്തൽമണ്ണ സ്വദേശി ആയിഷ അക്ബർ അലിക്കുള്ള ഉപഹാരം ചടങ്ങിൽ വെച്ച് പെൻറിഫ് വനിതാ വേദി അംഗങ്ങൾ പെൻറിഫ് പ്രവർത്തക സമിതി അംഗം കൂടിയായ പിതാവ് അക്ബർ അലിക്ക് കൈമാറി.
കെ. ടി. ഹൈദർ മറുപടി പ്രസംഗം നടത്തി. പെൻറിഫ് പ്രസിഡന്റ് നാസർ ശാന്തപുരം യോഗം നിയന്ത്രിച്ചു. ബിഷർ പി.കെ സ്വാഗതവും, മജീദ് വി.പി നന്ദിയും രേഖപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa