ഒമാനിൽ തൊഴിൽ നിയമ ലംഘനത്തിനു അഞ്ഞൂറോളം പേർ അറസ്റ്റിൽ
തൊഴിൽ നിയമ ലംഘനത്തിനു 474 വിദേശികളെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തതായി ഒമാൻ മാൻ പവർ മന്ത്രാലയം അറിയിച്ചു.
അറസ്റ്റ് ചെയ്തവരിൽ 62 പേർ കാർഷിക തൊഴിലാളികളും 58 പേർ ഗാർഹിക തൊഴിലാളികളുമാണു.
ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ നടന്ന കാംബയിനിൽ മാത്രമാണു ഇത്രയും പേർ അറസ്റ്റിലായത്.
249 പേരെ അറസ്റ്റ് ചെയ്ത മസ്ക്കറ്റിലാണു ഏറ്റവും കൂടുതൽ നിയമ ലംഘകരെ പിടി കൂടിയത്. അതേ സമയം കഴിഞ്ഞയാഴ്ച മാത്രം 375 നിയമ ലംഘകരെ നാടു കടത്തിയതായും മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
