Monday, September 23, 2024
Saudi ArabiaTop Stories

സൗദിവത്ക്കരണാനുപാതം കുറക്കാനുള്ള ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് മന്ത്രി

നിർബന്ധിത സൗദിവത്ക്കരണാനുപാത നിയമം വിശദമായ പുന:പരിശോധനക്ക് വിധേയമാക്കുന്നതായുള്ള തൊഴിൽ മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹിയുടെ പ്രതികരണം വ്യാപാര മേഖലക്ക് പുതു പ്രതീക്ഷ നൽകുന്നതാണ്. നിലവിലെ സൗദിവത്ക്കരണാനുപാതം 50 ശതമാനമാക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കവെയാണു മന്ത്രി സമഗ്ര പഠനം ഈ വിഷയത്തിൽ നടക്കുന്നുണ്ടെന്ന് അറിയിച്ചത്.

ഓരോ വ്യാപാര മേഖലകൾക്കും യോജിച്ച രീതിയിൽ സൗദിവത്ക്കരണ അനുപാതത്തിൽ മാറ്റം വരുത്തിയേക്കാമെന്ന് സൂചന നൽകിയ മന്ത്രി എല്ലാ സൗദി വത്ക്കൃത മേഖലകളിലും ഈ ഇളവ് ഉണ്ടാകില്ലെന്നും അറിയിച്ചു.

12 റീട്ടെയ്ൽ മേഖലകളിൽ 70 ശതമാനവും മൊബൈൽ, റെൻ്റ് എ കാർ തുടങ്ങിയവയിൽ 100 ശതമാനം സൗദിവത്ക്കരണമാണു നിലവിലുള്ളത്. ഇത് 50 ശതമാനമോ അതിൽ താഴെയോ ആയി കുറഞ്ഞാൽ ആയിരക്കണക്കിനു പ്രവാസികൾക്ക് താത്ക്കാലികാശ്വാസമാകുമെന്നുറപ്പാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്