ജിസാനിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയത നിലയിൽ കണ്ടെത്തി
സൗദിയിലെ ജിസാനിനു സമീപം മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രണ്ടര മാസം മുംബ് മേസൻ ജോലിക്കായി പുതിയ വിസയിലെത്തിയ തിരുവനന്തപുരം വർക്കല സ്വദേശി മഹേഷിനെയാണു ജിസാനിൽ നിന്ന് 30 കിലോമീറ്റർ അകലെ ഖാമിലയിൽ പണി പൂർത്തിയാകാത്ത താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ ചെയ്ത കെട്ടിടത്തിൽ തന്നെയായിരുന്നു സുഹൃത്ത് സനൽകുമാറിനോടൊപ്പം മഹേഷ് താമസിച്ചിരുന്നത്. സനൽ കഴിഞ്ഞ ദിവസം സാധനങ്ങൾ വാങ്ങാൻ പുറത്ത് പോയി തിരിച്ചെത്തിയപ്പൊഴാണു മഹേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ നവംബർ 20 നു ജിസാനിൽ പുതിയ വിസക്കെത്തിയ മഹേഷിനും സനലിനും ഇത് വരെ സ്പോൺസർ ഇഖാമ നൽകിയിരുന്നില്ല. തൊഴിൽ സാഹചര്യം മോശമായതിനാൽ മഹേഷ് നാട്ടിൽ പോകാൻ സ്പോൺസറോട് ആവശ്യപ്പെട്ടതിനാൽ അയാൾ മഹേഷിനെ മർദ്ദിച്ചിരുന്നു. കൂടാതെ ഒരു കള്ളക്കേസിൽ കുടുക്കി മഹേഷിനെയും സനലിനെയും നാലു ദിവസം ജയിലിൽ കിടത്തുകയും ചെയ്തു.
ഈ സംഭവങ്ങളിലെല്ലാം മഹേഷ് മാനസികമായി തളർന്നിരുന്നുവെന്ന് സനൽ പറഞ്ഞു. മൂന്ന് സഹോദരിമാരുള്ള മഹേഷ് വിവാഹിതനും ഒരു പെൺ കുട്ടിയുടെ പിതാവുമാണ്.
മഹേഷിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജിസാനിലെ സാമൂഹ്യ പ്രവർത്തകർ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പരാതി നൽകിക്കഴിഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa