ഇറാഖ് കുവൈത്തിനു 300 മില്ല്യൻ ഡോളർ നഷ്ട പരിഹാരം നൽകി
കുവൈത്ത് അധിനിവേശ സമയത്ത് വ്യക്തികൾക്കും കംബനികൾക്കും ഗവർണ്മെൻ്റിനും നേരിട്ട കെടുതികൾക്ക് പകരമായി ഇറാഖ് കുവൈത്തിനു 300 മില്ല്യൻ ഡോളർ നഷ്ടപരിഹാരമായി നൽകി.
അധിനിവേശ സമയത്തുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരമായി ആകെ 4.6 ബില്ല്യൻ ഡോളർ ഇറാഖ് കുവൈത്തിനു നൽകണമെന്നായിരുന്നു യു എൻ നിർദ്ദേശിച്ചത്.
2014 ഒക്ടോബർ മുതൽ 2017 അവസാനം വരെ ഇറാഖിലെ ആഭ്യന്തര പ്രതിസന്ധി മൂലം പ്രസ്തുത തുക നൽകാൻ സാധിച്ചിരുന്നില്ല.
2018 തുടക്കം മുതൽ നഷ്ട പരിഹാരത്തുക നൽകി വീട്ടൽ പുനരാരംഭിക്കുകയായിരുന്നു. 300 മില്ല്യൻ ഡോളർ ഓരോ മൂന്ന് മാസം കൂടുംബോഴും നൽകണമെന്നാണു വ്യവസ്ഥ. 2021 അവസാനം വരെ ഇങ്ങനെ തവണകളായി പണം നൽകും. ഇറാഖിൻ്റെ എണ്ണ വരുമാനത്തിൽ നിന്നുള്ള 0.5 ശതമാനമാണു നഷ്ട പരിഹാരത്തുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa