തിങ്കളാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ്
ബുധനാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ പൊടിക്കാറ്റും മഴയും തീര ദേശങ്ങളിൽ ശക്തമായ തിരമാലയും കുറഞ്ഞ താപനിലയുമെല്ലാം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
നോർത്തേൺ ബോഡർ ഏരിയകളിൽ ബുധൻ മുതൽ വെള്ളി വരെയുള്ള ദിനങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ശക്തമായി അനുഭവപ്പെടും. ജിദ്ദ, റാബിഗ്, ഖുലൈസ് അടക്കമുള്ള മക്ക പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ചയും വ്യാഴം മുതൽ ശനി വരെ ഖസീം, റിയാദ്, ശർഖിയ, നജ്രാൻ തുടങ്ങിയ വിവിധ ഭാഗങ്ങളിലാണു പൊടിക്കാറ്റ് അനുഭവപ്പെടുക. .
അറാർ, തുറൈഫ് എന്നിവിടങ്ങളിൽ ശനിയാഴ്ച വരെയും ഖുറയാത്ത് , ത്വബർജൽ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച വരെയും തബൂക്ക് , മദീന പ്രവിശ്യകളിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും മക്ക പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയും ശനിയും മഴക്ക് സാധ്യതയുണ്ട്.
ബുറൈദ, ഉനൈസ, അൽറസ്, മദ്നബ്, ബുകൈരിയ, ബദാഇഉ തുടങ്ങിയ ഏരിയകളിൽ വെള്ളി മുതൽ ഞായർ വരെയും റിയാദിലും അനുബന്ധ പ്രദേശങ്ങളിലും ദമാം ഭാഗങ്ങളിലും ശനി മുതൽ തിങ്കൾ വരെ മഴ പെയ്യുമെന്നും പ്രവചനത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa