ജിദ്ദയിൽ സ്വദേശി വനിതയെ കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി
സൗദി വനിതയെ തലക്കടിച്ചും മർദ്ദിച്ചും കൊലപ്പെടുത്തിയ കേസിൽ സൗദി പൗരന്ൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മാജിദ് ബിൻ സബാത്ത് എന്ന സൗദി പൗരനെയാണു ഇബ്തിസാം ബിൻത് ശാമി എന്ന സൗദി വനിതയെ കൊലപ്പെടുത്തിയതിനു ജിദ്ദയിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്. രണ്ട് പേരും തമ്മിലുള്ള വഴക്കായിരുന്നു മർദ്ദനത്തിലേക്ക് നയിച്ചത്.
വധ ശിക്ഷ നടപ്പാക്കാനുള്ള ക്രിമിനൽ കോർട്ടിൻ്റെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് ശരീഅത്ത് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിറക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
